Wednesday, October 6, 2010

ഞാന്‍ എന്തിനിവിടെ ...!

എനിക്ക് എഴുതാന്‍ അറിയില്ല. അറിയാവുന്നത് വായന മാത്രം. സുരേഷ് എന്റെ സുഹൃത്തും ഏട്ടനും ഗുരുവും ഒക്കെയാണ്. അവനു വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത് തന്നെ. ( നിലാത്തുള്ളികള്‍ ....! ) ഞാന്‍ യൂണിസെഫ് നു വേണ്ടി ഇപ്പോള്‍ ആഫ്രികയില്‍ ജോലി ചെയ്യുന്നു. വീട് കൊച്ചിയില്‍ . അവിടെ ഇപ്പൊ ആരുമില്ല. ആകെയുള്ളത് അമ്മ. അമ്മ എന്റെകൂടെ ഇവിടെ. എന്റെ ജീവിതം അമ്മയ്ക്കും പിന്നെ ലോകത്തിലെ കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്. ഞാന്‍ ഇവിടെ ജീവനോടെ ഉണ്ടായിരുന്നു എന്നതിന് എന്തെങ്കിലും ശേഷിപ്പുകള്‍ വേണ്ടേ. അല്ലെങ്കില്‍ ഈ ജന്മം കൊണ്ട് എന്ത് പ്രയൊചനം. മലയാളം ശരിക്ക് എഴുതാന്‍ എനിക്കറിയില്ല. അതുകൊണ്ട് ഇതിലെ അക്ഷര തെറ്റുകള്‍ ക്ഷമിക്കുക. എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും നന്ദി. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവര്ക്കും എന്നും നന്മകള്‍ മാത്രം ഉണ്ടാകട്ടെ. ഓം ശാന്തി, ശാന്തി, ശാന്തി ...